ചലച്ചിത്രം

ദത്തെടുത്തതെന്ന് മകള്‍ അറിയണോ? സണ്ണി ലിയോണിന്റെ നിലപാട് ഇത് 

സമകാലിക മലയാളം ഡെസ്ക്

മഹാരാഷ്ട്രയിലെ ലാതൂരില്‍ നിന്നും കഴിഞ്ഞ മാസമാണ് ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിന് നിഷ എന്ന് പേര് നല്‍കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകളെല്ലാം തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 

നിഷ ജീവിതത്തിലേക്ക് വന്നതാണ് ഏറ്റവും സുന്ദരമായ കാര്യം ആവര്‍ത്തിച്ച് പറയുന്നവരാണ് സണ്ണിയും ഡാനിയേലും. എന്നാല്‍ നിഷ ഇവരുടെ യഥാര്‍ത്ഥ മകളല്ലെന്ന സത്യം അവളോട് തുറന്നുപറയാന്‍ ഇരുവരും തയ്യാറാകുമോ എന്ന ചോദ്യം ആരാധകരുടെ മനസ്സില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയും സണ്ണിതന്നെ പറഞ്ഞിരിക്കുകയാണ്. അവള്‍ എല്ലാം അറിഞ്ഞുതന്നെ വളരുമെന്നാണ് സണ്ണി പറഞ്ഞത്. 

നിഷയില്‍ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ലെന്നും ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും അവളെ അറിയിക്കുമെന്നും സണ്ണി പറഞ്ഞു. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്നും അവര്‍ അവളെ ഒന്‍പതു മാസം ചുമന്നതാണെന്നും അവള്‍ തിരിച്ചറിയണം, സണ്ണി കൂട്ടിച്ചേര്‍ക്കുന്നു.

ഡാനിയേലിന്റെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാലാണ് തങ്ങള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തതെന്നും സണ്ണി പറയുന്നു. സ്ഥിരമായി അനാഥാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ള ഞങ്ങള്‍ ലാത്തൂറിലെ അനാഥാലയത്തില്‍ എത്തിയപ്പോള്‍ പെട്ടെന്നാണ് ഞാന്‍ ഡാനിയേലിനോട് ഒരു പെണ്‍കുട്ടിയെ ദെത്തെടുക്കാമെന്ന് ചോദിച്ചത്. ഒട്ടും ആലോചിക്കാന്‍ നില്‍കാതെ വളരെ സന്തോഷത്തോടെ ഡാനിയേല്‍ സമ്മതം മൂളിയത് വളരെ ഞെട്ടലും സന്തോഷവും ഉളവാക്കിയ സംഭവമായിരുന്നു - സണ്ണി അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്