ചലച്ചിത്രം

'താങ്കള്‍ക്ക് എങ്ങനെ ധൈര്യം വന്നു?'; സിനിമ താരങ്ങള്‍ക്ക് ബുദ്ധികുറവാണെന്ന് പറഞ്ഞ ബിജെപി നേതാവിനെതിരേ ഫര്‍ഹാന്‍ അക്തര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയിലെ സിനിമതാരങ്ങള്‍ക്ക് ബുദ്ധികുറവാണെന്ന് പറഞ്ഞ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവിന് താക്കീതുമായി നടനും നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ രംഗത്ത്. ഇന്ത്യയിലെ ഭൂരിഭാഗം സിനിമ താരങ്ങള്‍ക്കും വളരെ കുറവ് ബുദ്ധിശക്തിയാണുള്ളതെന്നും പൊതുവിജ്ഞാനവും തീരെ കുറവാണെന്നുമുള്ള നരസിംഹ റാവുവിന്റെ പ്രതികരണമാണ് ഫര്‍ഹാനെ പ്രകോപിതനാക്കിയത്. ബിജെപി നേതാവിനെ ടാഗ് ചെയ്തുകൊണ്ട് 'താങ്കള്‍ക്ക് എങ്ങനെ ധൈര്യം വന്നു, സര്‍??' എന്ന് ഫര്‍ഹന്‍ ട്വീറ്റ് ചെയ്തു. 

തമിഴ് ചിത്രമായ മെര്‍സലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് പറയുന്നതിനിടെ ടൈംസ് നൗ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ സിനിമ താരങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായത്. സിനിമയേയും സിനിമ നിര്‍മാതാവിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ത്യയിലെ സിനിമ താരങ്ങള്‍ക്ക് ബുദ്ധി കുറവാണെന്ന് റാവു പറഞ്ഞത്. 

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് മെര്‍സലിലുള്ള പരാമര്‍ശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഇത്തരത്തിലുള്ള രംഗങ്ങള്‍ മാറ്റണമെന്നും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ സിനിമയില്‍ യാതൊരുവിധത്തിലുള്ള മാറ്റവും വരുത്തില്ലെന്ന നിലപാടിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സിനിമയെ പിന്തുണച്ചുകൊണ്ട് സിനിമ- രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍