ചലച്ചിത്രം

സുപ്രീംകോടതി വിധി എന്തുമാകട്ടെ, ദേശീയഗാനം കേട്ടാല്‍ എന്തായാലും എഴുന്നേറ്റുനില്‍ക്കണമെന്ന് സണ്ണി ലിയോണ്‍

സമകാലിക മലയാളം ഡെസ്ക്

സുപ്രീകോടതി വിധി എന്തായാലും ദേശീയഗാനത്തിന് വേണ്ടി നമ്മള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് ഹോട്ട്‌സ്റ്റാര്‍ സണ്ണി ലിയോണ്‍. സിനിമ തീയറ്ററുകളിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നല്ല രാജ്യസ്‌നേഹം കാണിക്കേണ്ടത് എന്ന സുപ്രീംകോടതി പരാമര്‍ശം വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയത്. 

'രാജ്യസ്‌നേഹം ഹൃദയത്തില്‍ നിന്ന് വരേണ്ടതാണ്. എന്നാല്‍ കോടതി വിധി എന്തായാലും ദേശിയഗാനം കേട്ടാല്‍ എന്തായാലും നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കണം. ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്' - സണ്ണി ലിയോണ്‍ പറഞ്ഞു. റിലീസിന് ഒരുങ്ങുന്ന തേര ഇന്ദസാര്‍ എന്ന സിനിമയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചാണ് ദേശിയ ഗാനത്തെക്കുറിച്ച് പ്രതികരിച്ചത്. 

ചിത്രത്തില്‍ നായകനായെത്തുന്ന അര്‍ബാസ് ഖാനും ദേശിയ ഗാനം കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുമെന്ന് വ്യക്തമാക്കി. സുപ്രീംകോടതി വിധ് അനുസരിച്ച് തീയറ്ററില്‍ ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. എന്നാല്‍ ദേശീയഗാനം കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കണം എന്നുള്ളത് എന്റെ മനസില്‍ ഉറച്ചുപോയെന്നും അതിനാല്‍ എവിടെപ്പോയാലും ഞാന്‍ ഇത് പാലിക്കുമെന്നും അര്‍ബാസ് ഖാന്‍ വ്യക്തമാക്കി. സുപ്രീകോടതി പരാമര്‍ശം വന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)