ചലച്ചിത്രം

ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് നിശയില്‍ തിളങ്ങി ദീപികാ പദുക്കോണും മാധുരി ദീക്ഷിത്തും (ചിത്രങ്ങള്‍ കാണാം)  

സമകാലിക മലയാളം ഡെസ്ക്

ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് (മറാത്തി) നിശയില്‍ സാരിയിലും സര്‍വാര്‍ കമ്മീസിലും ലെഹങ്കയിലുമൊക്കെ തിളങ്ങിയിരിക്കുകയാണ് ബോളീവുഡിന്റെ സ്വന്തം ദീപികാ പദുക്കോണും മാധുരീ ദീക്ഷിത്തും അതിഥി റാവോ ഹൈദരിയും. 

സബ്യാസചി ഡിസൈന്‍ ചെയ്ത മനോഹരമായ സാരിയായിരുന്നു ദീപിക അണിഞ്ഞിരുന്നത്. ഗ്രേ നിറത്തിലെ സാരിയില്‍ പിങ്ക്, റെഡ് നിറങ്ങളിലെ പൂക്കള്‍കൊണ്ട് എംബ്രോയിഡറി ചെയ്തിരിക്കുകയാണ്. പിന്നിലേക്ക് നീണ്ടുകിടക്കുന്ന തരത്തിലാണ് സാരിയുടെ ഡിസൈന്‍. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ദീപിക തകര്‍ത്തു എന്നുതന്നെ പറയണം. സാരിയോടൊപ്പം വലിയ ഗോള്‍ഡന്‍ ജിമിക്ക തിരഞ്ഞെടുത്ത ദീപിക മുടി അഴിച്ചിട്ടിരിക്കുകയായിരുന്നു. 

കറുപ്പും ഇളം തവിട്ടു നിറവും കലര്‍ന്ന ലെഹങ്കയാണ് അതിഥി തിരഞ്ഞെടുത്തത്. മുടി ഉയര്‍ത്തികെട്ടിയ അതിഥി ഗോള്‍ഡന്‍ മാലയും വലിയ ജിമിക്കിയും അണിഞ്ഞിരുന്നു. പതിവുപോലെ അഴകാര്‍ന്ന അതിഥിയുടെ കണ്ണുകളും കട്ടിയുള്ള പിരികവും തന്നെയാണ് ഇത്തവണയും മനം കവര്‍ന്നത്.

ഭര്‍ത്താവ് ഡോ ശ്രീറാം നേനയ്‌ക്കൊപ്പമാണ് മാധുരി ദീക്ഷിത് അവാര്‍ഡ് നിശയ്‌ക്കെത്തിയത്. ഓറഞ്ച് നിറത്തിലെ വസ്ത്രത്തില്‍ പതിവുപോലെ സുന്തരിയായി മാധുരി നിശയില്‍ തിളങ്ങി. മുടി ഉയര്‍ത്തികെട്ടി ഷാന്‍ഡലിര്‍ കമ്മലുകളാണ് അവര്‍ വസ്ത്രത്തോടൊപ്പം അണിഞ്ഞിരുന്നത്. 

നിശയില്‍ പങ്കെടുക്കാതിരുന്നിട്ടും പ്രിയങ്കാചോപ്രയെ താരനിശയില്‍ നിറസാനിധ്യമാക്കുകയായിരുന്നു പ്രിയങ്കയുടെ വെന്റിലേറ്റര്‍ എന്ന ചിത്രം. 15 നോമിനേഷനുകള്‍ക്ക് നേടിയ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത് പ്രിയങ്കയുടെ നിര്‍മാണ കമ്പനിയായ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സാണ്.  മികച്ച സിനിമ, സംവിധായകന്‍, നടന്‍, സഹനടന്‍, സഹനടി എന്നിവയുള്‍പ്പെടെയുള്ളതാണ് വെന്റിലേറ്ററിന് ലഭിച്ച 15 നോമിനേഷനുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം