ചലച്ചിത്രം

ഹണിമൂണ്‍ ആഘോഷം ലണ്ടനിലാണ്, സാമന്തയ്ക്ക് പക്ഷേ തിരിച്ചു വരണമെന്നില്ല

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരുന്ന വിവാഹം കഴിഞ്ഞു. ഹണിമൂണിനായി എവിടേയ്ക്കായിരിക്കും അവര്‍ പോവുക എന്ന ചോദ്യമായിരുന്നു വിവാഹത്തിന് ശേഷം ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നത്. അതിനും ഉത്തരമായി. ലണ്ടനിലാണ് സാമന്തയും, നാഗചൈതന്യയും ഹണിമൂണ്‍ ആഘോഷിക്കുന്നത്. 

മധുവിധു ആഘോഷത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകരേയും സാമന്ത നിരാശപ്പെടുത്തുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാമന്ത ലണ്ടനിലെ ദിവസങ്ങളെ കുറിച്ച് പറയുന്ന ഫോട്ടോകള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഇതിലെ ഒരു ചിത്രത്തില്‍ ഈ അവധിക്കാലം അവസാനിക്കരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സാമന്ത കുറിക്കുന്നു. 

ലോകത്തിലെ വിവിധ സ്ഥലങ്ങളിലായി 40 ദിവസം നീണ്ടുനില്‍ക്കുന്ന ഹണിമൂണ്‍ യാത്രയാണ് ഇരുവരും പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാമന്ത ഇത് അന്നേ തള്ളിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഏറ്റെടുത്തിരിക്കുന്ന ജോലികളിലേക്ക് തങ്ങള്‍ക്ക് തിരികേ പോകേണ്ടി വന്നതായി സാമന്ത പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു