ചലച്ചിത്രം

ഭാവനയുടെ വിവാഹം മാറ്റിവെച്ചു? വിവാഹ മാറ്റത്തിന് പിന്നില്‍ മറ്റൊരു കാരണമെന്ന് കന്നഡ മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഭാവന. നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തിരിച്ചടികളിലൂടെയായിരുന്നു ഭാവനയുടെ വളര്‍ച്ച. എന്നാല്‍ കന്നഡ താരം നവീനുമായുള്ള ഭാവനയുടെ വിവാഹ നിശ്ചയ വാര്‍ത്ത സന്തോഷത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്ത. ഇപ്പോള്‍ ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

കന്നഡ മാധ്യമങ്ങളിലാണ് ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു ഇരു കുടുംബത്തിന്റേയും തീരുമാനം, എന്നാല്‍ വിവാഹം നടന്നില്ല. ഭാവനയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണ് വിവാഹം മാറ്റിവെച്ചതെന്ന കാരണമാണ് ചൂണ്ടിക്കാട്ടപ്പെടുന്നതെങ്കിലും, മുന്‍ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ശക്തമായ കാരണങ്ങളില്‍ എന്തോ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാവനയുടെ അച്ഛനും, നവീന്റെ അമ്മയും മരിച്ചിട്ട് അധികം നാള്‍ ആവാതിരുന്നതിനാല്‍ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍. എന്നാല്‍ വിവാഹം കന്നഡ ആചാര പ്രകാരം നടത്താനാണ് താത്പര്യമെന്ന് നവീന്റെ കുടുംബം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ