ചലച്ചിത്രം

'കോടിശ്വരനുമായുള്ള വിവാഹം' തുറന്ന് പറഞ്ഞ് മഞ്ജുവാര്യര്‍

സമകാലിക മലയാളം ഡെസ്ക്

സിനിമാരംഗത്തെ വിവാദങ്ങളൊന്നും മഞ്ജുവാര്യര്‍ എന്ന നടിയുടെ ജനപ്രിയതക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെയാണ് മഞ്ജുവിന്റെയും പ്രേക്ഷകസ്ഥാനം. വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കാതെ തന്റെ തിരക്കുകള്‍ നന്നായി ആസ്വദിക്കുകയാണ് മഞ്ജുവാര്യര്‍

തനിക്കെതിരെ ഉയരുന്ന വാര്‍ത്തകളോടൊന്നും തന്നെ മഞ്ജു പ്രതികരിക്കാറുമില്ല. അത്തരം വാര്‍ത്തകളെ തള്ളിക്കളയുകയുമാണ് മഞ്ജുവിന്റെ പതിവുരീതി. അതിനിടെയാണ് പരസ്യമേഖലയിലുള്ള ഒരു കോടീശ്വരനുമായി മഞ്ജുവിന്റെ വിവാഹം ഉടനെയുണ്ടാകുമെ്ന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒടുവില്‍ മഞ്ജു തന്നെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം

ഇത്തരം വാര്‍ത്തകള്‍ താന്‍ കാണാറുണ്ട്. പക്ഷെ ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാറുള്ളു. ഓരോരുത്തരും അവരവുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതും. സത്യമല്ലാത്തതുകൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. പറയുന്നവര്‍ എന്തുപറഞ്ഞോട്ടെയുന്നും നടി വ്യക്തമാക്കുന്നു. 

മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയല്ലെന്നും മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും പുരുഷന്‍മാര്‍ക്കെതിരായ സംഘടിത നീക്കമല്ല ഡബ്ല്യു.സി.സി എന്നും മഞ്ജു പറയുന്നു. സംഘടനയുടെ ഭാവി പരിപാടികള്‍ ആലോചിക്കുന്നേയൊള്ളൂവെന്നും താരം പറഞ്ഞു.

സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതടക്കമുള്ള ക്ഷേമപദ്ധതികളും പരിഗണനയിലാണ്.'
സംഘടനയുടെ ബൈലോയും മറ്റു കാര്യങ്ങളും പുരോഗമിക്കുകയാണെന്നും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കുമെന്നും മഞ്ജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്