ചലച്ചിത്രം

നീ ഞങ്ങള്‍ടെ കണ്ണിന്റെ കണ്ണാണെടി പെണ്ണാളെ; വീണ്ടും താളം നിറച്ച് അരിസ്റ്റോ സുരേഷ് ഉദാഹരണം സുജാതയില്‍

സമകാലിക മലയാളം ഡെസ്ക്

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. തീയറ്ററുകളെ ഇളക്കിമറിച്ച പാട്ടിന് ശേഷം
സുരേഷേട്ടന്‍ വീണ്ടും വരികയാണ്. ഉദാഹരണം സുജാതയില്‍..അതും നല്ല നാടന്‍ ടച്ചുള്ള പാട്ടുമായി. 

മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയുടെ സോങ് പ്രോമോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മുത്തേ പൊന്നേ പാടിയും അഭിനയിച്ചും കയ്യടി നേടിയത് പോലെ നീ ഞങ്ങള്‍ടെ കണ്ണിന്റെ കണ്ണാണെടി പെണ്ണാളെ പാടിയും അഭിനയിച്ചും കയ്യടി നേടുകയാണ് അരിസ്‌റ്റോ സുരേഷ്.

കോളനി പശ്ചാത്തലുള്ള പാട്ടില്‍ മഞ്ജു പ്രദേശവാസികളുമായി ഇടപെഴകുന്ന ദൃശ്യങ്ങളുമുണ്ട്. സെപ്തംബര്‍ 28നാണ് ഉദാഹരണം സുജാത തീയറ്ററിലെത്തുക. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ