ചലച്ചിത്രം

ജയറാമിനോട് കളിച്ചാല്‍ പിഷാരടിയുടെ ഗതിയായിരിക്കും; പൊതുവേദിയാണൊന്നും നോക്കില്ല തലമൊട്ടയടിച്ച് വിടും

സമകാലിക മലയാളം ഡെസ്ക്

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തില്‍ ജയറാം എത്തുന്നത് തല മൊട്ടയടിച്ചാണ്. അന്ന് പിഷാരടി ജയറാമിന് ഒരു വാക്ക് നല്‍കിയിരുന്നു. ഒരു പിന്തുണയ്ക്ക് താന്‍ കൂടി തല മൊട്ടയടിക്കുമെന്ന്. ചിത്രം തീയറ്ററില്‍ എത്താറായിട്ടും വാക്ക് പാലിക്കാതെ മുങ്ങി നടക്കുകയായിരുന്നു പിഷാരടി. എന്നാല്‍ ജയറാം അങ്ങനെ അങ്ങ് വെറുതെ വിടുമോ. അവാര്‍ഡ് ചടങ്ങിന് അവതാരക വേഷത്തില്‍ കണ്ട പിഷാരടിയുടെ മുടി അങ്ങ് വടിച്ചു കളഞ്ഞു. ഫഌവേഴ്‌സ് ടിവിയുടെ ഇന്ത്യന്

ഫിലിം അവാര്‍ഡ് പുരസ്‌കാര വേദിയിലായിരുന്നു സംഭവം. മോഹന്‍ലാല്‍, ജാക്കി ഫ്രോഫ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെയാണ് മൊട്ടയടി നടന്നത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുറേ പേര്‍ പിടിച്ചുകൊണ്ടുവന്നാണ് പിഷാരടിയുടെ മുടി മുറിച്ചത്. 

പിഷാരടിയുടെ പഞ്ചവര്‍ണ തത്തയില്‍ പക്ഷി വില്‍പ്പനക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്