ചലച്ചിത്രം

അത്താഴവും പ്രാതലും കഴിച്ചില്ല; സല്‍മാന്‍ ഖാന്റെ ജയിലിലെ ആദ്യ രാത്രി പട്ടിണിയില്‍

സമകാലിക മലയാളം ഡെസ്ക്

ജോദ്പൂര്‍; ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ ആദ്യ രാത്രി അത്ര സുഖകരമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അത്താഴം കഴിക്കാതെയാണ് സല്‍മാന്‍ ഉറങ്ങാന്‍ പോയത്. ദാല്‍ റോട്ടിയും പച്ചക്കറികളുമാണ് നടന് നല്‍കിയത്. എന്നാല്‍ ഭക്ഷണം വേണ്ടെന്നു പറയുകയായിരുന്നെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് സല്‍മാന് അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. ജാമ്യത്തിനായുള്ള സല്‍മാന്റെ ആപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. 

അത്താഴം മാത്രമല്ല രാവിലത്തെ ഭക്ഷണവും കഴിക്കാന്‍ സല്‍മാന്‍ തയാറായില്ല. പ്രാതലിന് ചായയും കിച്ച്ടിയുമാണ് താരത്തിന് നല്‍കിയത്. താരത്തിനുവേണ്ടി പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല.

നാലാമത്തെ തവണയാണ് സല്‍മാന്‍ ജയിലിലാവുന്നത്. 1998, 2006, 2007 വര്‍ഷങ്ങളിലായി 18 ദിവസമാണ് സല്‍മാന്‍ ജയിലില്‍ കിടന്നിട്ടുള്ളത്. സല്‍മാന്‍ ഖാന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നാണ് ജയില്‍ സൂപ്രണ്‍് വിക്രം സിങ് പറയുന്നത്. ചെറിയ മര കട്ടിലും പുതപ്പും കൂളറുമാണ് സല്‍മാന് ജയിലില്‍ അനുവദിച്ചിരിക്കുന്നത്. സാധാരണ ജയിലില്‍ കൊടുക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരത്തിന് വസ്ത്രം കൊണ്ടുവന്നുകൊടുക്കാനായി ബാഡിഗാര്‍ഡ്‌സിന് അനുവാദമുണ്ട്. ജയിലില്‍ വന്ന സമയത്ത് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കൂടുതലായിരുന്നു എന്നും പിന്നീട് ഇത് സാധാരണഗതിയിലായെന്നും സൂപ്രണ്ട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന