ചലച്ചിത്രം

ചൈനീസ് ബോക്‌സ് ഓഫീസ് കീഴടിക്കി ഇര്‍ഫാന്‍ ചിത്രം ഹിന്ദി മീഡിയം 

സമകാലിക മലയാളം ഡെസ്ക്

ഇര്‍ഫാന്‍ ഖാന്‍ ചിത്രം ഇര്‍ഫാന്‍ ഖാന്‍ ചൈനയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളുടെയെല്ലാം റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ തന്നെ 138.42 കോടി രൂപ നേടി ലഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ കണ്ടതിനേക്കാള്‍ അധികം ആളുകള്‍ ചിത്രം ചൈനയില്‍ കണ്ടുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമീര്‍ ഖാന്റെ ദംഗലും സല്‍മാന്റെ ഭജ്‌റംഗി ഭായ്ജാനും ചൈനയില്‍ നേടിയതിനേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ തന്നെ ഹിന്ദി മീഡിയത്തിന്റെ കളക്ഷന്‍. പികെയുടെ 100കോടി രൂപ എന്ന നേട്ടം നേരത്തേതന്നെ മറികടന്നിരുന്നു. അമീര്‍ ഖാന്‍ നായകനായ സീക്രട്ട് സൂപ്പര്‍സ്റ്റാറിനും ഇന്ത്യയേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ചൈനയിലായിരുന്നു.

സാകേത് ചൗധരി സംവിധാനം ചെയ്ത ചിത്രത്തില്‍ സബാ ഖമറാണ് ഇര്‍ഫാന്റെ നായിക. ഡല്‍ഹിയിലെ ഒരു പ്രമുഖ സ്‌കൂളില്‍ മകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനായി മാതാപിതാക്കള്‍ നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ