ചലച്ചിത്രം

ഹോളിവുഡില്‍ നിന്ന് ലഭിച്ച ഈ മറുപടി വളരെ അസ്വസ്ഥപ്പെടുത്തി: പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡും കടന്ന് ഹോളിവുഡ് കീഴടക്കിയ താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ സിനിമാരംഗത്തെ പുതുമുഖങ്ങള്‍ക്ക് മാത്രമല്ല സ്വന്തം പേര് അടയാളപ്പെടുത്തിയവര്‍ക്കും ഈ മേഖലയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍. നിറത്തിന്റെ പേരിലുള്ള മാറ്റിനിര്‍ത്തലുകള്‍ താനും അനുഭവിച്ചിട്ടുണ്ടെന്നാണ് താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. നിറത്തിന്റെ കാരണം ചൂണ്ടികാട്ടി ഹോളിവുഡിലാണ് പ്രിയങ്കയെ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. 

ഹോളിവുഡില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണനയെകുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. ഒരു ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് ചൂണ്ടികാട്ടിയത് തന്റെ ശരീരക്ഷമത ശരിയല്ലെന്ന കാരണമാണെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ മെലിഞ്ഞിരിക്കണമോ? എന്താണ് ഈ തെറ്റായ ശരീരക്ഷമത കൊണ്ടുദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ പ്രിയങ്ക ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ചോദിക്കുകയുണ്ടായി ഇതിന് താരത്തിന് ലഭിച്ച മറുപടി തങ്ങള്‍ക്കുവേണ്ടത് നിറമുള്ള ഒരു അഭിനേത്രിയേയാണ് എന്നാണ്. ' സംവണ്‍ ഹു ഈസ് നോട്ട് ബ്രൗണ്‍', ഈ മറുപടി തന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തിയെന്ന് താരം തുറന്നുപറഞ്ഞു. 

നിറത്തിന്റെ വേര്‍ത്തിരിവുകള്‍ക്കൊപ്പം പ്രതിഫലത്തില്‍ ഹോളിവുഡിലും ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് താരം പറഞ്ഞു. ഇന്ത്യയിലെപോലെ ഹോളിവുഡില്‍ ഈ വിഷയത്തെകുറിച്ച് തുറന്ന വെളിപ്പെടുത്തലുകളോ ചര്‍ച്ചകളോ ഉണ്ടാകാറില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്നെ മാതാപിതാക്കള്‍ വളര്‍ത്തികൊണ്ടുവന്നത് ഫെമിനിസ്റ്റ് കാഴ്ചപാടുകളുള്ള ഒരാളായിട്ടാണെന്നും തന്നെക്കാള്‍ നന്നായി തന്റെ ഭാര്യയ്ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മടികൂടാതെ പറയുന്ന അച്ഛനെകണ്ടാണ് താന്‍ വളര്‍ന്നതെന്നും താരം പറയുന്നു. എന്നാല്‍ വിനോദത്തിന്റെ ഈ വലിയ ലോകത്തേക്ക് എത്തിപ്പെട്ടപ്പോള്‍ താന്‍ മനസിലാക്കിയ ഒരു കാര്യമാണ് ലോകം എന്റെ വീടിനേക്കാള്‍ ഒരുപാട് വ്യത്യസ്തമാണെന്നത് എന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി