ചലച്ചിത്രം

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അന്തരിച്ച പ്രമുഖ നടൻ വിനോദ് ഖന്നയ്ക്ക്. 
അവാർഡ്​ നിർണയ സമിതി ഏകകണ്​ഠമായാണ്​ വിനോദ്​ ഖന്നയെ തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞു.

1970-80 കാലഘട്ടത്തിലെ ഒരു മുൻനിര നായകനായിരുന്നു വിനോദ് ഖന്ന.  140ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരെ അപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുക്കന്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി, ദയാവന്‍, ചാന്ദ്‌നി, ദ ബേണിംഗ് ട്രെയിന്‍, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയവ വിനോദ് ഖന്നയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്. 

1997 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 1998ൽ ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതൽ 2004 വരെ ഖന്ന കേന്ദ്രമന്ത്രിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്