ചലച്ചിത്രം

'മോഹന്‍ലാലിനെ കാണാന്‍ എന്ത് ഭംഗിയാ'; പാര്‍വതിയുടെ ഈ ഡയലോഗ് തന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെക്കുറിച്ച് വടക്കു നോക്കിയന്ത്രം സിനിമയില്‍ പാര്‍വതിയുടെ ഡയലോഗ് തന്നെ വളരെ അധികം ചിരിപ്പിച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. താരാരാധനയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് പാര്‍വതിയുടെ 'മോഹന്‍ലാലിനെ കാണാന്‍ എന്ത് ഭംഗിയാണ്' എന്ന ഡയലോഗാണ്. അന്നത് കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 

ഓരേ സമയം മോഹന്‍ലാലിന്റെ നായികയായും ആരാധികയായും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍, ഒടിയന്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഒരേ സമയത്തായിരുന്നു. സിനിമയെക്കുറിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തിരക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായാണ് മഞ്ജു എത്തുന്നത്. 

താരാരാധന ഒരിക്കലും ശല്യമായിട്ട് തോന്നിയിട്ടില്ലെന്നും ആരാധകര്‍ അടുത്തുവരുന്നത് നമ്മളോട് സ്‌നേഹമുള്ളതുകൊണ്ടാണെന്നും മഞ്ജു പറഞ്ഞു. മോഹന്‍ലാലിന്റെ അരാധികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം ആറ് സിനിമകളിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം