ചലച്ചിത്രം

'മൂന്നു വിവാഹം കഴിച്ച അയാളെ സഹോദര എന്നുവിളിച്ചതില്‍ ലജ്ജിക്കുന്നു'; പവന്‍ കല്യാണിനെ പരസ്യമായി തെറി വിളിച്ച് ശ്രീ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരേ നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധം വലിയ ചര്‍ച്ചകളിലേക്കാണ് തെലങ്കു സിനിമ മേഖലയെ നയിച്ചത്. പ്രമുഖരായ നിരവധി പേര്‍ക്കെതിരേ ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചു. സിനിമയില്‍ നടക്കുന്ന ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ് ഒരു വിഭാഗം താരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രീ റെഡ്ഡി വലിയ അക്രമണത്തിനാണ് ഇരയാകുന്നത്. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ ആരാധകരാണ് ശ്രീ റെഡ്ഡിയ്ക്ക് നേരേ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും മുഴക്കുന്നത്. 

ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. പൊലീസില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുകയാണെന്നും തെലുങ്ക് സിനിമയെ മോശമായി ചിത്രീകരിക്കുകയാണെന്നുമായിരുന്നു താരത്തിന്റെ വിമര്‍ശനം. തുടര്‍ന്ന് പവന്‍ കല്യാണിനെ വിമര്‍ശിച്ച് ശ്രീ റെഡ്ഡിയും രംഗത്തെത്തി. ഇതോടെയാണ് താരത്തിന്റെ ആരാധകര്‍ നടിക്കെതിരേ കൂട്ടം ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. 

എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീ റെഡ്ഡി. മൂന്ന് വിവാഹം കഴിച്ചിട്ടുള്ള പവന്‍ കല്യാണിന് സ്ത്രീകളോട് ബഹുമാനമില്ലെന്നും അദ്ദേഹത്തെ സഹോദര എന്നുവിളിച്ചതില്‍ ലജ്ജിക്കുന്നുവെന്നുമാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ചെരുപ്പ് ഊരി സ്വന്തം മുഖത്ത് അടിക്കുകയും ചെയ്തു. പവന്‍ കല്യാണിന് നടി പരസ്യമായി തെറി വിളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?