ചലച്ചിത്രം

'സിനിമ കണ്ട് ആരെങ്കിലും സതി ചെയ്യുമോ?'; പദ്മാവതിന്റെ അവസാന രംഗം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത വിവാദ ചിത്രം പദ്മാവതിന്റെ അവസാന രംഗം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പണ്ട് കാലത്ത് നിലനിന്നിരുന്ന ദുരാചാരമായ സതിയെ സിനിമയിലൂടെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സ്വാമി അഗ്നിവേശ് ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഹര്‍ജി തള്ളിയത്. 

ഒരു സിനിമ കണ്ട് ആരെങ്കിലും സതി ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന് ദീപക് മിശ്ര ചോദിച്ചു. സ്ത്രീകള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാര്‍ ചിതയില്‍ ചാടി അത്മഹത്യ ചെയ്യുന്ന ചടങ്ങാണ് സതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത് നിരോധിച്ചിരുന്നു. 

രജ്പുത് രാജ്ഞി പദ്മാവതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി ചിത്രം എടുത്തത്. ചിത്രത്തിന്റെ അവസാനം ശത്രുസേനയുടെ അതിക്രമം ഭയന്ന് പദ്മാവതി അടക്കമുള്ള സ്ത്രീകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിനെതിരേയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ രംഗത്തിനെതിരേ നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് പദ്മാവത് തീയെറ്ററുകളില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു