ചലച്ചിത്രം

'ആവശ്യമുള്ളപ്പോഴൊക്കെ അയാള്‍ എന്നെ സ്പര്‍ശിച്ചു, ചുംബിച്ചു'; ബോളിവുഡിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിമാര്‍

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന മേഖലകളിലൊന്നാണ് സിനിമ. എന്നാല്‍ സിനിമ മേഖലകളിലുള്ള ഭൂരിഭാഗം സ്ത്രീകളും ഇത്തരം ചൂഷണങ്ങളെപ്പറ്റി തുറന്നു പറയാന്‍ തയാറാവാറില്ല. ബോളിവുഡ് താരം രാധിക ആപ്‌തെ ഇതില്‍ നിന്ന് വ്യത്യസ്തയാണ്. സിനിമയില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള താരമാണ് രാധിക. 

ഇപ്പോള്‍ ബിബിസി തയാറാക്കിയ ഡോക്യുമെന്ററിക്ക് വേണ്ടി ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. മറാത്തിയിലെ പ്രമുഖ നടിയായ ഉഷ ജാദവും തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുന്നുണ്ട്. ബോളിവുഡിലെ ഇരുണ്ട രഹസ്യം എന്ന തലക്കെട്ടില്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയാണ് അവര്‍ ലൈംഗിക അതിക്രമണത്തിന് ഇരയാകുന്നതെന്ന് നടിമാര്‍ പറയുന്നു. ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാവാത്തതിന്റെ കാരണത്തെക്കുറിച്ചും രാധിക പറയുന്നുണ്ടെന്നും മിഡി ഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഈ വാരാന്ത്യത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. 

'ചില ആളുകളെ ദൈവങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. അവര്‍ വളരെ അധികം ശക്തരായിരിക്കും. അതുകൊണ്ട് ആളുകള്‍ വിചാരിക്കും തങ്ങളുടെ ശബ്ദം അവരെ ഒരു രീതിയിലും ബാധിക്കില്ലെന്ന്. കൂടാതെ സംസാരിച്ചാല്‍ അതോടെ തങ്ങളുടെ കരിയര്‍ നശിക്കുമെന്നും ആളുകള്‍ വിചാരിക്കുന്നത്.' ഡോക്യുമെന്ററിയില്‍ രാധിക പറഞ്ഞു. 

ഒരു കഥാപാത്രത്തിന് വേണ്ടി തന്നോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചാണ് ഉഷ പറയുന്നത്. 'സിനിമയിലെ റോളിന് പകരമായി തരാന്‍ തന്റെ കൈയില്‍ പണം ഇല്ലെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു, ഇത് പണത്തിനെക്കുറിച്ചല്ല, ഇത് നിങ്ങള്‍ കൂടെ ഉറങ്ങുന്നതിനെക്കുറിച്ചാണ്, അത് ചിലപ്പോള്‍ നിര്‍മാതാവാകാം, ചിലപ്പോള്‍ സംവിധായകനാകാം, വേണമെങ്കില്‍ രണ്ടു പേര്‍ക്കൊപ്പവും ആകാം.'

ബോളിവുഡില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്റെ ഗ്രാമത്തില്‍ നിന്ന് എത്തിയതു മുതല്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് താരം പറഞ്ഞു.'നടി ആകാന്‍ സെക്‌സ് ചെയ്യാന്‍ സന്തോഷത്തോടെ തയാറാകണമെന്ന് അയാള്‍ പറഞ്ഞു. അയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്നെ തൊട്ടു, അയാള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്നെ ചുംബിച്ചു. എന്റെ വസ്ത്രത്തിന് ഉള്ളിലേക്ക് അയാള്‍ കൈയിട്ടു, ഞാന്‍ അപ്പോള്‍ അയാളോട് നിര്‍ത്താന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പറയുകയാണ്;  ഈ മേഖലയില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല മനോഭാവം ആവശ്യമില്ലെന്ന്.' 
 

ഇവര്‍ മാത്രമല്ല മറ്റ് നടിമാരും തങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. 

അടുത്തിടെ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാന്‍ ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ലെന്നും അത് സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം നല്‍കുകയുമാണെന്നാണ് സരോജ് പറഞ്ഞത്. തുടര്‍ന്ന് സരോജിനെ വിമര്‍ശിച്ച് പ്രമുഖര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ