ചലച്ചിത്രം

മുസ്ലീമിനെ വിവാഹം കഴിച്ചെന്ന് കരുതി മതം മാറണമെന്നില്ല: പ്രിയാമണി

സമകാലിക മലയാളം ഡെസ്ക്

മുസ്ലീം മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചെന്ന് കരുതി മതം മാറണമെന്നില്ല എന്ന് തെന്നിന്ത്യന്‍ താരം പ്രിയാമണി. അതിനു വേണ്ടിയുള്ളതാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ അടുത്ത ചിത്രം 'ധ്വജ'യുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിനാണ് പ്രിയ തന്റെ സ്വകാര്യ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് സംസാരിച്ചത്.

'ഞാന്‍ ജനിച്ചത് ഹിന്ദുവായിട്ടാണ്, മുസ്തഫ മുസ്‌ലിമും. ഞാന്‍ മതപരിവര്‍ത്തനം നടത്തും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അതിന്റെ ആവശ്യമില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളത്'- പ്രിയാമണി വ്യക്തമാക്കി. 

2017ലായിരുന്നു കൂട്ടുകാരനായ മുസ്തഫാ രാജും പ്രിയാ മണിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. റജിസ്റ്റര്‍ വിവാഹത്തിനു ശേഷം ബെംഗൂരുവിലെ പ്രശസ്തമായ ഹോട്ടലില്‍ വിവാഹ സത്ക്കാരവും നടന്നു. രണ്ടു സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് പ്രിയ. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് പ്രിയ ഇങ്ങനെയൊരു മറുപടി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി