ചലച്ചിത്രം

‌കാൻ മേളയിലും താരമാകാൻ 'കളക്ടർബ്രോ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍. ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് 'കളക്ടര്‍ ബ്രോ' എന്നപേരില്‍ ജനകീയനായ പ്രശാന്ത് നായരാണ്. ചിത്രം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐഎഎസ് അസോസിയേഷന്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാവും കാന്‍ മേളയില്‍ നടക്കുക. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല എന്ന സിനിമയുടെ തിരക്കഥയും നേരത്തെ പ്രശാന്ത് നായര്‍ തയ്യാറാക്കിയിരുന്നു. അനില്‍ രാധാകൃഷ്ണന്‍ മേനോനും പ്രശാന്ത് നായരും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. Who എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കോഴിക്കോട് കളക്ടറായിരിക്കെ ഓപ്പറേഷന്‍ സുലൈമാനി, സവാരി ഗിരിഗിരി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി പ്രശാന്ത് നായര്‍ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് നഗരത്തെ വിശപ്പ് രഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഓപ്പറേഷന്‍ സുലൈമാനി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായിരുന്നു സവാരി ഗിരിഗിരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍