ചലച്ചിത്രം

'നിങ്ങളില്‍ നിന്ന് ഒന്നും മറയ്ക്കില്ല, എല്ലാം സമയത്ത് പറയും'; മകളുടെ വിവാഹത്തെക്കുറിച്ച് അനില്‍ കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം നടി സോനം കപൂറിന്റെ വിവാഹത്തെക്കുറിച്ചാണ്. വിവാഹത്തെക്കുറിച്ച് ചില താരങ്ങള്‍ സൂചന നല്‍കിയെങ്കിലും ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ പരക്കുമ്പോഴും അതിലൊന്നും ചെവികൊടുക്കാന്‍ അച്ഛന്‍ അനില്‍ കപൂര്‍ തയാറല്ല. സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

ഐഐഎഫ്എയില്‍ വന്നപ്പോഴാണ് മകളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ അനില്‍ കപൂര്‍ പ്രതികരിച്ചത്. 'ഞങ്ങള്‍ കരിയര്‍ ആരംഭിച്ചതു മുതല്‍ എന്റെയും കുടുംബത്തിനുമൊപ്പം മാധ്യമങ്ങളുണ്ട്. ശരിയായ സമയത്ത് എല്ലാകാര്യങ്ങളും ഞങ്ങള്‍ പറയാറുണ്ട്. അടുത്തു തന്നെ എല്ലാം നിങ്ങള്‍ അറിയും. ഒന്നും ഞങ്ങള്‍ ഒളിപ്പിച്ചുവെക്കില്ല. വീടിന് പുറത്ത് ലൈറ്റ് എന്താണെന്ന് നിങ്ങള്‍ അറിയും അദ്ദേഹം പറഞ്ഞു. വീടിന് പുറത്ത് അലങ്കരിച്ചിരിക്കുന്ന എന്തിനു വേണ്ടിയാണ് എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. വിവാഹത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍ ഐഐഎഫ്എയില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മറുപടി. 

ആനന്ദ് അഹൂജയും സോനം കപൂറും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് എല്ലാ പരിപാടികള്‍ക്കും എത്തിയിരുന്നത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് തുറന്നു പറയാന്‍ സോനം കപൂറും തയാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ