ചലച്ചിത്രം

'മക്കളെ വളര്‍ത്തേണ്ടത് ഇങ്ങനെയല്ല, ഇത് കുറച്ച് ഓവറാണ്'; ഐശ്വര്യ റായ് ഒബ്‌സസീവ് മദറാണെന്ന് ജയ ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

കള്‍ ആരാധ്യ ജനിച്ചതു മുതല്‍ ഐശ്വര്യ റായ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മകളുടെ കാര്യത്തിലാണ്. മകളുടെ കൂടെയല്ലാതെ ഐശ്വര്യയെ കാണുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ ബോളിവുഡിലെ സൂപ്പര്‍ മോം ആയാണ് ഐശ്വര്യയെ വിലയിരുത്തുന്നത്. ആരാധകര്‍ക്ക് മാത്രമല്ല ഭര്‍ത്താവ് അഭിഷേക് ബച്ചനും ഈ കാര്യത്തില്‍ എതിരഭിപ്രായമില്ല.

എന്നാല്‍ ഭര്‍തൃമാതാവ് ജയ ബച്ചന് ഈ കാര്യത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. എല്ലാവരുടേയും പോലെ ഐശ്വര്യയെ പുകഴ്ത്താനൊന്നും ജയയ്ക്ക് താല്‍പ്പര്യമില്ല. കൂടാതെ മകളോടുള്ള ഐശ്വര്യയുടെ അമിത വാത്സല്യത്തെ വിമര്‍ശിക്കാനും ജയ മടിച്ചില്ല. മകളുടെ കാര്യത്തില്‍ ഐശ്വര്യ ഒരു ഒബ്‌സസീവ് മദറാണെന്നാണ് ജയ ബച്ചന്‍ പറയുന്നത്. 

മരുമകള്‍ ഐശ്വര്യയ്ക്ക് മുഴുവന്‍ സമയ സിനിമ ജീവിതം മിസ് ചെയ്യുന്നുണ്ടെന്ന് കരുതുന്നില്ലെന്നും മകളെ ഒരു സെക്കന്റുപോലും ഒറ്റയ്ക്ക് വിടാത്തതിനാല്‍ അവള്‍ക്ക് സമയം കിട്ടുമ്പോള്‍ മാത്രമായിരിക്കും ജോലി ചെയ്യുന്നത് എന്നായിരുന്നു ജയയുടെ വിലയിരുത്തല്‍. 'ഐശ്വര്യ ഒരു ഒബ്‌സസീവ് മദറാണ്. അവള്‍ കുഞ്ഞുമായി വലിയ അടുപ്പത്തിലാണ്. ഒരു സെക്കന്‍ഡ് പോലും ആ കുഞ്ഞിനെ അവള്‍ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്. അതുകൊണ്ട് അവള്‍ക്ക് സമയം കിട്ടുമ്പോഴേ ജോലിയെടുക്കാനാകൂ. എനിക്ക് തോന്നുന്നു ഈ ഒരു തലമുറയിലുള്ള എല്ലാ അമ്മമാരും ഇങ്ങനെ ഒബ്‌സസീവ് ആണെന്നാണ്.'

എന്നാല്‍ താന്‍ അങ്ങനെയായിരുന്നില്ലെന്നും ജയ പറഞ്ഞു. മക്കളുടെ എന്തു കാര്യത്തിനും താന്‍ കൂടെയുണ്ടാകുമായിരുന്നെങ്കിലും എല്ലാം മിതമായിട്ടായിരുന്നു. പക്ഷേ ഐശ്വര്യയ്ക്ക് താന്‍ തന്നെ കുഞ്ഞിനെ കുളിപ്പിക്കണമെന്നും പഠിപ്പിക്കണമെന്നും ഭക്ഷണം കൊടുക്കണമെന്നും നിര്‍ബന്ധമാണെന്നാണ് ജയ പറയുന്നത്. തന്റെ മകളും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ താഴെ വീണും സ്വയം എഴുന്നേറ്റും പാഠങ്ങള്‍ പഠിക്കണമെന്നാണ് ജയ ബച്ചന്‍ പറയുന്നത്. ഇപ്പോഴത്തെ അരക്ഷിതാവസ്ഥയാണ് ഇതിനൊക്കെ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ജയ ബച്ചനും ഐശ്വര്യയും അത്ര അടുപ്പത്തിലല്ലെന്ന് ബോളിവുഡില്‍ ഒരു സംസാരമുണ്ട്. അഭിഷേക് ബച്ചന്‍ വീട് മാറിയതിന് കാരണം ഇരുവരും തമ്മിലുള്ള പൊരുത്തക്കുറവാണെന്നാണ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി