ചലച്ചിത്രം

നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ മോനിഷയുടെ ശബ്ദം; ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്പിളി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളം ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വസതിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍.

അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നല്‍കിയിരുന്നത് അമ്പിളിയായിരുന്നു. മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ മോനിഷക്കായി ശബ്ദം നല്‍കി. നടിമാരായ ശോഭന, ജോമോള്‍, മാതു എന്നിവര്‍ക്കായും വിവിധ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ശാലിനിയുടെ കുട്ടികാലത്തും മുതിര്‍ന്ന് നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നല്‍കിയത്. കന്നത്തില്‍ മുത്തമിട്ടാല്‍, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ നായികമാര്‍ക്കു ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു. നൂറോളം ചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയെങ്കിലും ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാരം മാത്രമാണു അമ്പിളിയെ തേടിയെത്തിയത്.

ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹന്‍ ഭര്‍ത്താവാണ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി