ചലച്ചിത്രം

'ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, സൗഹൃദത്തില്‍ അതില്‍ കൂടുതല്‍ പ്രണയവും'; നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ്

സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായായി. ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ യാത്രയും ആഘോഷവുമൊക്കെയായി ഇരുവരും സന്തോഷത്തിലാണ്. 

സോഷ്യല്‍ മീഡിയയിലൂടെയും നയന്‍സും വിഘ്‌നേഷും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് വിഘ്‌നേഷ്. ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായാണ് അദ്ദേഹം പ്രിയപ്പെട്ടവള്‍ക്ക് വളരെ മനോഹരമായ സന്ദേശമയച്ചിരിക്കുന്നത്. 

'ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതുപോലെ ഈ സൗഹൃദത്തില്‍ അതിനേക്കാള്‍ ഒരുപാട് പ്രണയവും' എന്നാണ് നയന്‍താരയ്‌ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്. ഇതോടെ ഇരുവരുടേയും പ്രണയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 

നയന്‍താരയെ കൂടാതെ വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, അനിരുന്ദ് രവിചന്ദ്രന്‍, കൊറിയോഗ്രാഫര്‍ സതിഷ്, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജന്‍ എന്നിവര്‍ക്കും വിഘ്‌നേഷ് ആശംസകള്‍ നേര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു