ചലച്ചിത്രം

കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശമാണ്: അപ്പാനി ശരത്തിന്റെ പോസ്റ്റിനെ കുറിച്ച് ടിറ്റോ വില്‍സണ്‍

സമകാലിക മലയാളം ഡെസ്ക്

ങ്കമാലി ഡയറീസിലെ യു ക്ലാംപ് രാജനില്‍ നിന്ന് മറഡോണയിലെ സുധിയിലേക്കെത്തിയപ്പോഴേക്കും പ്രേഷകര്‍ ടിറ്റോ വില്‍സണ്‍ എന്ന നടനെ ഏറ്റെടുത്തു കഴിഞ്ഞു. 'ഇവന്‍ കൊള്ളാട്ടോ', എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ടിറ്റോ. ഇതിനിടെ ടിറ്റോയെ അഭിനന്ദിച്ചുകൊണ്ട് അപ്പാനി ശരത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. അപ്പാനിയുടെ പോസ്റ്റ് വളരെ പെട്ടെന്നായിരുന്നു വൈറലായത്.

ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്നാണ് ശരത് പറഞ്ഞത്. എന്നാല്‍ അപ്പാനിയുടെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി പോയെന്നാണ് ടിറ്റോ വില്‍സണ്‍ പറയുന്നത്. തന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണെന്നാണ് അപ്പാനിയുടെ അഭിപ്രായം.

'അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല. പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ. കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ. ' മനോരമയുമായുള്ള അഭിമുഖത്തില്‍ ടിറ്റോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം