ചലച്ചിത്രം

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ദുല്‍ഖര്‍; പുതിയ ചിത്രത്തില്‍ വിരാട് കൊഹ്ലിയായെത്തും

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിലേക്ക് ഒന്ന് കാണാന്‍ നമ്മളിനി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടി വരുമോ എന്നതാണ് മലയാള സിനിമയിലെ പുതിയ അടക്കം പറച്ചില്‍. ക്രിക്കറ്റിലെ ആങ്രി യങ് മാനായ വിരാട് കൊഹ്ലിയെ ബോളിവുഡില്‍ ആര് അവതരിപ്പിക്കുമെന്ന് ആലോചിച്ചപ്പോഴെ 'സോയ ഫാക്ടറി'ന്റെ സംവിധായകന് തീരുമാനിക്കാന്‍ അധിക നേരം വേണ്ടി വന്നില്ല.  ദുല്‍ഖര്‍ സല്‍മാനല്ലാതെ കൊഹ്ലിയാവാന്‍ അനുയോജ്യനായി മറ്റാരുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. 

 അനുജ ചൗഹാന്റെ ജനപ്രിയ നോവലായ 'ദി സോയാ ഫാക്ടറില്‍ നിന്നാവും ചിത്രം വികസിക്കുക. 1983 ല്‍ ഇന്ത്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട വര്‍ഷം ജനിച്ച സോയ എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവലിലെ കഥ. സോയ ജനിച്ചതു കൊണ്ടാണ് ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. അതുകൊണ്ട് 2010 ലെ ലോകകപ്പിനും സോയയുടെ സഹായം തേടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് ചിത്രത്തിന്റെ വണ്‍ലൈന്‍. 

 ഇര്‍ഫാന്‍ ഖാനുമൊത്തുള്ള കര്‍വാന്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സോനത്തിന്റെ നായകനായി എത്തുന്നതോടെ ബോളിവുഡില്‍ ദുല്‍ഖര്‍ ചുവടുറപ്പിക്കുകയാണ് എന്നാണ് അണിയറ സംസാരം.അഭിഷേക് ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് മുംബൈ മിററര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം