ചലച്ചിത്രം

മൂത്രമൊഴിക്കുക എന്ന ഒറ്റ പ്രകോപനമെ എനിക്കുണ്ടായിരുന്നുള്ളു; വിരല്‍ തോക്കില്‍ പുതിയ വിശദീകരണവുമായി അലന്‍സിയര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിനിടെ നടന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ചില്ലെന്ന് നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ ഒടുവില്‍ അദ്ദേഹത്തെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തതിന് തെറ്റായ വ്യാഖ്യാനം നല്‍കുകയായിരുന്നു. ഇക്കാര്യം മോഹന്‍ലിനോട് സംസാരിച്ചെന്നും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയെന്നും അലന്‍സിയര്‍ പറഞ്ഞു. മനോരമാ ന്യൂസിനോടായിരുന്നു അലന്‍സിയറുടെ വിശദീകരണം. 

പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടെയാണ് അലന്‍സിര്‍ ഈ ആഗ്യം കാട്ടിയത്. എന്നാലിതില്‍ ദുരദ്ദേശമോ പ്രതിഷേധമോ ഇല്ലെന്ന് അലന്‍സിര്‍ വിശദീകരിക്കുന്നു. വാഷ്‌റൂമിലേക്ക് പോകുംവഴി മോഹന്‍ലാലിനെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ തനിക്ക്  മൂത്രമൊഴിക്കാന്‍ മുട്ടിയിരുന്നു. അതിനിടെ പുറത്തുപോകുമ്പോള്‍ അത് ഒരു അനാദരവ് ആയി തോന്നും എന്ന് കരുതി. മോഹന്‍ലാലിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ സന്തോഷ സൂചകമായി കൈ ആംഗ്യം കാണിക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തി താന്‍ എന്റെ കസേരയില്‍ വന്നിരുന്നു. 

മോഹന്‍ലാലിനോട് നേരിട്ട് വസ്തുത ബോധ്യപ്പെടുത്തി. എന്തായിരുന്നു പ്രകോപനമെന്ന് നടന്‍ നെടുമുടി വേണു ഉള്‍പ്പടെ വിളിച്ചുചോദിച്ചു. മൂത്രമൊഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ അപ്പോഴത്തെ പ്രകോപനമെന്നും അതുപോലും വാര്‍ത്തയാകുന്നു എന്നു പറയുന്നിടത്താണ് സങ്കടംചിരിയോടെ അലന്‍സിയര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ അലന്‍സിയറോട് അമ്മ വിശദീകരണം തേടിയേക്കും. അലന്‍സിയറുടെ നടപടി അംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണിത്. അലന്‍സിയര്‍ക്ക് കത്തയക്കുമെന്ന് അമ്മ വക്താക്കള്‍ സൂചിപ്പിച്ചെങ്കിലും ഉള്ളടക്കം വ്യക്തമാക്കിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത