ചലച്ചിത്രം

പ്രളയ ബാധിതരെ സഹായിക്കാന്‍ സിനിമയിലെ പെണ്‍ശക്തികള്‍; അന്‍പോടു കൊച്ചിക്കായി സഹായം നല്‍കാന്‍ അഭ്യര്‍ത്ഥന

സമകാലിക മലയാളം ഡെസ്ക്

മഴ ശക്തമായതോടെ ദുരിതത്തിലായവര്‍ക്കായി അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ അന്‍പോടു കൊച്ചിക്കൊപ്പം ഒന്നിച്ച് സിനിമ പ്രവര്‍ത്തകരും. സിനിമതാരങ്ങളായ പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പൂര്‍ണിമ മോഹന്‍ എന്നിവരാണ് കുളം ജില്ല ഭരണകൂടവും അന്‍പോട് കൊച്ചിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 

കൊച്ചിയിലെ കടവനന്ത്ര റീജ്യണല്‍ സ്‌പോര്‍ട് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടെത്തിയാണ് ഇവര്‍ പങ്കാളികളായത്. കൂടാതെ ദുരിതബാധിതര്‍ക്ക് അവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പോട് കൊച്ചിയുടെ ഫേയ്‌സ്ബുക് പേജിലൂടെ അവശ്യസാധനങ്ങള്‍ എന്തെന്ന് അറിയാനാവുമെന്ന് അത് അനുസരിച്ചുള്ള വസ്തുക്കള്‍ എത്തിച്ചു നല്‍കാനുമാണ് ഇവര്‍ വീഡിയോയിലൂടെ പറയുന്നത്. 

മഴ കനത്തത് സംസ്ഥാനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ മാത്രം അറുപതില്‍ അധികം ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. മഴ ശക്തമായതും ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയായിരുന്നു. അവശ്യ സാധനങ്ങള്‍ മാത്രമാണ് അന്‍പോട് കൊച്ചി സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്