ചലച്ചിത്രം

'ഇതൊന്നും തികയില്ലെന്നറിയാം, ഇനിയും നിങ്ങള്‍ക്കായി എനിക്ക് ഒരുപാട് ചെയ്യാനുണ്ട്'; കേരളത്തിനു വേണ്ടി വീണ്ടും സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് സണ്ണി ലിയോണിയുംഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഭക്ഷണം ആവശ്യമുള്ള കേരളത്തിലെ ധാരാളം പേരില്‍ കുറച്ചുപേര്‍ക്ക് ആഹാരം നല്‍കാനാകുന്നതിന്റെ സന്തോഷം സണ്ണി തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവച്ചു.

1200കിലോ അരിയും പരിപ്പുമാണ് സണ്ണി കേരളത്തിലേക്ക് അയച്ചത്‌. ഇതൊന്നും തികയില്ലെന്നറിയാമെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും താരം കുറിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോണി
സംഭാന നല്‍കിയിരുന്നു. സണ്ണി അഞ്ച് കോടി രൂപ സംഭാവന ചെയ്‌തെന്നും ഇല്ലെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒടുവില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ സംഭാവന ചെയ്ത തുക വെളിപ്പെടുത്താന്‍ അഗ്രഹിക്കുന്നില്ലെന്നും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും താരത്തിന്റെ ഓഫീസ് വ്യത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍