ചലച്ചിത്രം

കേരളത്തിനൊപ്പം കങ്കണയും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കേരളത്തിനെ സഹായിക്കാന്‍ ബോളിവുഡില്‍ നിന്നും കങ്കണാ റണാവതും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്തത്. തുക ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചു. ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.

കേരളത്തിലെ പ്രളയവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ പോലും ഷൂട്ടിങ് തിരക്കുകളുണ്ടായിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കങ്കണ പറഞ്ഞു. 

'രാജ്യത്തെ മുഴുവന്‍ ജനങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. നല്‍കുന്ന തുക എത്ര ചെറുതാണെങ്കിലും അത് കേരളത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് മുഴുവന്‍ രാജ്യത്തിന്റെയും പ്രാര്‍ഥനയും പിന്തുണയും  നിങ്ങള്‍ക്കൊപ്പമുണ്ട്. അവരുടെ വേദനയും നഷ്ടവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അവര്‍ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തും'- കങ്കണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു