ചലച്ചിത്രം

കുഞ്ഞിനെ മുലയൂട്ടിയതിന്‌ പശുവുമായി താരതമ്യം ചെയ്തു; മുലയൂട്ടല്‍ ചിത്രത്തിന് ലഭിച്ച അശ്ലീല കമന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ലിസ ഹൈഡന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നായികയും മോഡലുമായ ലിസ ഹൈഡന്‍ കഴിഞ്ഞ വര്‍ഷമാണ് തന്റെ മകന് ജന്മം നല്‍കുന്നത്. തുടര്‍ന്ന് കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ അന്ന് തന്റെ പോസ്റ്റിന് ലഭിച്ച് അശ്ലീല കമന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കുട്ടിയെ മുലയൂട്ടിയതിന് ചിലര്‍ തന്നെ പശുവുമായി താരതമ്യം ചെയ്‌തെന്നാണ് താരം പറയുന്നത്. കൂടാതെ അസുഖകരമായ നിരവധി ചോദ്യങ്ങളും അശ്ലീല കമന്റുകളും അഭിമുഖീകരിക്കേണ്ടിവന്നെന്നും ലിസ വ്യക്തമാക്കി. 

പൊതുയിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനെ മോശമായി കാണുന്നവരാണ് ലോകത്തിലെ ഭൂരിഭാഗം അമ്മമാരും. എന്നാല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതുകൊണ്ട് അമ്മയുടെ ആരോഗ്യവും മികച്ചതാകുമെന്നാണ് ലിസ പറയുന്നത്. എന്നാല്‍ മകന് മുലപ്പാല്‍ നല്‍കുന്ന ലിസയുടെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ വളരെ മോശമായിരുന്നു. കുഞ്ഞിന് നാലു മാസം മാത്രം പ്രായമായപ്പോള്‍ പലരും തന്നോട് ചോദിച്ചത് ഇപ്പോഴും കുഞ്ഞിന് പാലുകൊടുക്കുന്നുണ്ടോ എന്നാണ്. ഈ ചോദ്യം തന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ലിസ പറയുന്നത്. കുഞ്ഞിന് ഇങ്ങനെ പാലുകൊടുക്കാന്‍ ഞാനൊരു പശു അല്ല എന്നാണ് ചിലര്‍ പറഞ്ഞത്. ഇത്തരത്തില്‍ നിരവധി മോശമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ നാണക്കേട് തോന്നിയില്ലെന്നും താരം പറഞ്ഞു. 

മുലയൂട്ടുക എന്നത് നമ്മുടെ കടമയോ ജോലിയോ അല്ലെന്നും അത് പ്രകൃതിദത്തമായ ഒന്നാണെന്നും ലിസ പറഞ്ഞു. വ്യത്യസ്തമായ പല കാരണങ്ങള്‍കൊണ്ടും മുലപ്പാല്‍ കൊടുക്കാന്‍ പറ്റാത്ത നിരവധി പേരെക്കുറിച്ച് തനിക്ക് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പറ്റാവുന്നതുവരെ താന്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമെന്നും എല്ലാ അമ്മമാരേയും ഇതിനായി പ്രോത്സാഹിപ്പിക്കുമെന്നും ലിസ വ്യക്തമാക്കി. ഇതിലൂടെ കുഞ്ഞുമായി ശക്തമായ ബന്ധമുണ്ടാകുമെന്നും ഇത് അമ്മമാരുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ലിസ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി