ചലച്ചിത്രം

പ്രണയാതുരയായി മലഞ്ചെരിവുകളിലൂടെ ഓടിനടന്ന പെണ്‍കുട്ടിയല്ലിത്: മധുബാലയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ധുബാല എന്ന സുന്ദരിക്കുട്ടിയെ ചലച്ചിത്രലോകം അത്ര പെട്ടെന്ന് മറക്കില്ല. പ്രേഷകര്‍ പലരും ഇവരെ ഇപ്പോഴും റോജ എന്നാണ് വിളിക്കുന്നതും. പ്രണയവും, കുറുമ്പും, നിഷ്‌കളങ്കതയും നിറഞ്ഞ റോജ എന്ന കഥാപാത്രത്തെ മധുപാല, നമുക്ക് മുന്നില്‍ അവിസ്മരണീയമാക്കിത്തീര്‍ത്തു. പിന്നീടും ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച് താരം തെന്നിന്ത്യന്‍ പ്രേഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. 

ഇപ്പോള്‍ മധുബാല ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കുറെ കാലത്തിന് ശേഷം സ്‌ക്രീനിലെത്തുമ്പോള്‍ താരം ഒട്ടും തന്നെ കുറയ്ക്കുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുമ്പോള്‍ വില്ലത്തിയായണ് താരം അഭിനയിക്കുന്നത്. ബോബി സിന്‍ഹ നായകനായി എത്തുന്ന അഗ്‌നിദേവ് എന്ന ചിത്രത്തിലാണ് വില്ലത്തിയായി മധുബാല എത്തുന്നത്

അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവായാണ് മധുബാല എത്തുന്നത്. പൊളിറ്റക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലറില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടി കാഴ്ച്ച വെച്ചിരിക്കുന്നത്. രമ്യ നമ്പീശന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ വായ് മൂട് പേസവും എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്