ചലച്ചിത്രം

സേതുലക്ഷ്മിയുടെ നിലവിളി കേട്ട് പൊന്നമ്മ ബാബു, വൃക്ക നല്‍കാന്‍ തയ്യാര്‍

സമകാലിക മലയാളം ഡെസ്ക്

വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വൃക്ക മാറ്റിവെക്കാനുള്ള ഭാരിച്ച ചെലവ് താങ്ങാനാവില്ലെന്നും മകന്റെ ജീവന്‍ അപകടത്തിലാണെന്നുമായിരുന്നു സേതുലക്ഷ്മി കരഞ്ഞ് കൊണ്ട് പറഞ്ഞത്. 

ഇപ്പോള്‍ സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന് തന്റെ വൃക്ക നല്‍കാമെന്നറിയിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തിയിരിക്കുകയാണ്. ഈ വിവരം അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് സേതുലക്ഷ്മി. നാളുകളായി ദുരന്തം മാത്രം നിറഞ്ഞുനില്‍ക്കുന്ന അവരുടെ വീട്ടിലേക്കെത്തിയ ശുഭവാര്‍ത്തയാണിത്. 'എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ......ഡോക്ടര്‍മാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും....'- പൊന്നമ്മ ബാബു സേതുലക്ഷ്മിയോട് പറഞ്ഞ വാക്കുകളാണിത്.

പൊന്നമ്മയുടെ വൃക്ക തന്റെ മകന് യോജിക്കുമോ എന്നൊന്നും സേതുലക്ഷ്മിക്ക് അറിയില്ല. എങ്കിലും തന്റെ സഹപ്രവര്‍ത്തകയുടെ വലിയ മനസില്‍ സംതൃപ്തയാണ് ഈ നടി. 40 ലക്ഷം രൂപയാണ് കിഷോറിന്റെ ചികിത്സയ്ക്ക് ആവശ്യമായി ഡോക്ടര്‍മാര്‍ അറിയിച്ച തുക. ഇത്രയും വലിയ തുക ഏര്‍പ്പാടാക്കാന്‍ കഴിയാത്തത് കൊണ്ടാണ് സേതുലക്ഷ്മി സഹായം അഭ്യര്‍ത്ഥിച്ചത്. 

അതിന് ശേഷം കരുണവറ്റാത്ത മനസും അണമുറിയാത്ത കാരുണ്യപ്രവാഹവും തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലേക്കൊഴുകുകയാണ്. വാര്‍ത്തയറിഞ്ഞതോടെ കിഡ്‌നി പകുത്തു നല്‍കാമെന്ന ആശ്വാസവാക്കുമായി വിളിച്ചവരില്‍ സഹപ്രവര്‍ത്തക പൊന്നമ്മ ബാബുവുമുണ്ട്. സേതുലക്ഷ്മിയമ്മയുടെ മുഖത്ത് ആശ്വാസച്ചിരിയും മകന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാകുമെന്ന് പ്രതീക്ഷയും മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ