ചലച്ചിത്രം

'അവള്‍ വഞ്ചകിയാണ്, നിക്കിനെ കുതന്ത്രത്തിലൂടെ വിവാഹം കഴിച്ചു'; പ്രിയങ്കയെ മോശക്കാരിയാക്കി അമേരിക്കന്‍ മാധ്യമം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹമാണ് പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു അമേരിക്കന്‍ മാധ്യമത്തില്‍ വന്ന ലേഖനമാണ്. ഇരുവരുടേയും പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചും എഴുതിയിരിക്കുന്ന ലേഖനത്തില്‍ പ്രിയങ്കയെ വളരെ മോശം രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയങ്ക വഞ്ചകിയും അഴിമതിക്കാരിയും ആണെന്നും നിക്കിനെ തന്ത്രപൂര്‍വം വിവാഹം കഴിക്കുകയായിരുന്നു എന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ലേഖനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ലേഖനം പിന്‍വലിച്ച് ദി കട്ട് മാപ്പ് പറഞ്ഞു. 

പ്രിയങ്കയുടേയും നിക്കിന്റേയും യഥാര്‍ത്ഥ സ്‌നേഹമോ? എന്ന തലക്കെട്ടിലാണ് ലേഖനം വന്നിരിക്കുന്നത്. ഗ്ലോബല്‍ സ്‌കാം ആര്‍ട്ടിസ്റ്റ് എന്നാണ് ലേഖനത്തില്‍ പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് പ്രിയങ്ക. താന്‍ ഇപ്പോള്‍ വളരെ അധികം സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങള്‍ അലട്ടുന്നില്ലെന്നും താരം പറഞ്ഞു. നിക്കിന്റെ സഹോദരന്‍ മാധ്യമത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചു.

നിക്കിന് വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനും പറയുന്നുണ്ട്. പ്രിയങ്കയെ വളരെ മോശമായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയങ്കയെ പ്രണയിക്കണം എന്ന ഉദ്ദേശം മാത്രമാണ് നിക്കിന് ഉണ്ടായിരുന്നതെന്നും എന്നാല്‍ കുതന്ത്രത്തിലൂടെ വിവാഹം കഴിക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ നിക്കിന് വിവാഹം കഴിക്കേണ്ടി വന്നത് ശരിയാണോ എന്നും അതില്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി