ചലച്ചിത്രം

എ ആര്‍ റഹ്മാനെ വരെ പാട്ടുപാടി ഞെട്ടിച്ച വീട്ടമ്മ സിനിമയിലേക്ക്; ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാട്ടുപാടി എ ആര്‍ റഹ്മാനെ വരെ ഞെട്ടിച്ച ബേബി സിനിമ പിന്നണി ഗാന രംഗത്തേക്ക്. പുതിയ തെലുങ്ക് ചിത്രമായ പലാസ1978 ലാണ് ബേബി പാട്ടു പാടുന്നത്. സംഗീത സംവിധായകന്‍ രഘു കുഞ്ചേയാണ് കര്‍ണാടക സ്വദേശിയായ വീട്ടമ്മയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ബേബിയെ പാട്ടുപാടിക്കാന്‍ കൊണ്ടുവരുന്നതിന്റെ ടീസറും രഘു പുറത്തുവിട്ടിരുന്നു. ആദ്യമായി സ്റ്റുഡിയോയില്‍ പാടുന്നതിന്റെ ആശങ്കകള്‍ ബേബിയുടെ മുഖത്ത് കാണാമെങ്കിലും അതിമനോഹരമായിട്ടാണ് അവര്‍ പാട്ട് പാടിയിരിക്കുന്നത്. 

ബേബിയുടെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തിയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ലക്ഷ്മി ഭൂപാലയാണ് വരികള്‍ എഴുതിയിരിക്കുന്നത്. രഘു കുഞ്ചേയക്ക് പിന്നാലെ സംഗീത സംവിധായകനായ കൊട്ടേസ്വര റാവുവും ബേബിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ പാട്ടു പാടിയാണ് ബേബി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. മാജിക്കല്‍ വോയ്‌സ് ശ്രദ്ധയില്‍പ്പെട്ട എ ആര്‍ റഹ്മാന്‍ തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ബേബിയുടെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ റഹ്മാന്‍ ഈണമിട്ട ഓ ചെലിയ എന്ന ഗാനം പാടിയാണ് ബേബി മനംകവര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി