ചലച്ചിത്രം

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാജാവാകാന്‍ പ്രണവ്; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സ്‌റ്റൈലിഷായി മാസ് ലുക്കിലാണ് പ്രണവിന്റെ നില്‍പ്പ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരപുത്രന്റെ ഡോണ്‍ ലുക്ക്. യുവ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എക്‌സിക്യൂട്ടീവ് സ്യൂട്ടില്‍ ആയുധവും കൈയിലേന്തി ഗൗരവത്തില്‍ നില്‍ക്കുന്ന പ്രണവിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പുറകില്‍ പൊലീസുകാരുമുണ്ട്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗിലാണ് ചിത്രം വരുന്നത്. മോഹന്‍ലാലാണ് പോസ്റ്റര്‍ ആദ്യം പുറത്തുവിട്ടത്. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം ഗോപിസുന്ദര്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഇരുപതാം നൂറ്റാണ്ടിനോടുള്ള സാദൃശ്യവും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു