ചലച്ചിത്രം

സ്വപ്‌നം സഫലമായെന്ന് തൃഷ: തൃഷയെ ഊഞ്ഞാലാട്ടി രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ചിത്രം പേട്ടയ്ക്ക് വേണ്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു മനോഹര പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തൃഷയും രജനീകാന്തും ഒന്നിച്ചെത്തിയ ഈ മനോഹര ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

രജനികാന്ത് ത്യഷയെ ഊഞ്ഞാലാട്ടുന്ന മനോഹര പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സരോ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജനികാന്തും തൃഷയും തമിഴ് ലുക്കിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി പട്ടു സാരിയുടുത്ത് തൃഷയും കൂളിങ്ങ് ഗ്ലാസ്സും മുണ്ടും ഷര്‍ട്ടും ധരിച്ച് രജനിയും പോസ്റ്ററില്‍ തിളങ്ങി.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തൃഷ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഒരേയൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം സഫലമായെന്ന് ത്യഷ കുറിച്ചു. 

കാര്‍ത്തിക്ക് സുബ്ബരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു എന്ന പേരില്‍ തുടക്കം മുതലേ പേട്ട വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിജയ് സേതുപതി, സിമ്രാന്‍, തൃഷകൃഷണന്‍, നവാസുദ്ദിന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. നവാസുദ്ദിന്‍ സിദ്ദിഖിയുടെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍