ചലച്ചിത്രം

'ഒരു മണിക്കൂര്‍ കൂടെ വന്നാല്‍ രണ്ട് ലക്ഷം തരാം'; അമ്മയേയും സഹോദരിയേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാമെന്ന് അശ്ലീല സന്ദേശം അയച്ച ആളോട് ഗായത്രി

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഹാഷ്ടാഗുകളിലൂടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയുമെല്ലാം അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കും. എന്നാല്‍ അത് പ്ലാറ്റ്‌ഫോം തന്നെ സ്ത്രീകളെ അപമാനിക്കാനും അക്രമിക്കാനുമുള്ള വഴിയായി തെരഞ്ഞെടുക്കുകയുെ ചെയ്യും. നിരവധി സ്ത്രീകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ മോശം അനുഭവമുണ്ടാകുന്നത്. പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ക്കും മറ്റും താഴെ വന്ന് അശ്ലീലം പറയുന്ന ഒരു വിഭാഗമുണ്ട്. ചിലര്‍ കമന്റ് ചെയ്യുക മാത്രമല്ല പേഴസണലായി അശ്ലീല സന്ദേശം വരെ അയക്കും. സെലിബ്രിറ്റികളാണ് കൂടുതലായി ഇത്തരം അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. സീരിയല്‍ താരം ഗായത്രി അരുണിനാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലൂടെ മോശം അനുഭവമുണ്ടായിരിക്കുന്നത്. 

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരുരാത്രി കൂടെ വരുമോ എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന് സന്ദേശം ലഭിച്ചത്. റോഹന്‍ കുര്യാക്കോസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗായത്രിക്ക് സന്ദേശം എത്തിയത്. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.

വായടപ്പിക്കുന്ന മറുപടിയാണ് ഗായത്രി ഇതിന് കൊടുത്തത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്തുകൊണ്ട് ഗായത്രി കുറിച്ചു. മിസ്റ്റര്‍ റോഹന്‍ കുര്യാക്കോസ്... താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ എന്റെ പ്രാര്‍ഥനകളില്‍ ഞാന്‍ ഓര്‍മ്മിക്കും. എന്തായാലും ഗായത്രിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തരത്തിലുള്ളവര്‍ക്ക് ഇങ്ങനെതന്നെ മറുപടി നല്‍കണമെന്നാണ് ആരാധകരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്