ചലച്ചിത്രം

ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  പ്രശസ്ത നാടക-തിരക്കഥാകൃത്ത് തോപ്പില്‍ ഭാസിയുടെ മകനാണ്. മലയാളത്തിലെ ഹിറ്റ് ചിത്രമായ പെരുന്തച്ചന്റെ സംവിധായകനാണ് അജയന്‍. 

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും  Direction & Screenplay Writing -ല്‍ ഡിപ്ലോമ നേടിയ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 1991ല്‍ പുറത്തിറങ്ങിയ  പെരുംതച്ചന്‍. ഈ ചിത്രം ഇന്ദിരഗാന്ധി നാഷണല്‍ അവാര്‍ഡ്, കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്,  ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി അനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കൂടാതെ ഈ ചിത്രം വിവിധങ്ങളായ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പെരുംതച്ചന്‍ സിനിമ സ്വിറ്റ്‌സര്‍ലാന്റിലെ Locarno International Film Festival CÂ Golden Leopard Awardനും നോമിനേറ്റ് ചെയ്തിരുന്നു.

ഭരതന്റെയും പത്മരാജന്റെയും അസോസിയേറ്റായി ജോലി ചെയ്തിരുന്ന അജയൻ തകര, ആരവം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിൽ സഹകരിച്ചിരുന്നു. ഏതാനും തമിഴ് സിനിമയ്ക്ക് ഛായാ​ഗ്രഹണവും അജയൻ നിർവഹിച്ചിട്ടുണ്ട്. എംടിയുടെ മാണിക്യക്കല്ല് എന്ന കഥ ചലച്ചിത്രമാക്കാൻ അജയൻ ആ​ഗ്രഹിച്ചിരുന്നെങ്കിലും സിനിമ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍