ചലച്ചിത്രം

ബിനാലെയില്‍ നിത്യ മേനോനും സിദ്ധാര്‍ത്ഥും; 'കോളാമ്പി'യുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോളാമ്പിയുടെ ചിത്രീകരണത്തിന് വേദിയായി കൊച്ചി മുസിരിസ് ബിനാലെയും. കോളാമ്പി മൈക്കുകള്‍ നിരോധിച്ചതിനുശേഷം ജീവിത വഴിമുട്ടിയ കുറേ ആളുകളുടെ കഥയാണ് സിനിമയുടെ പ്രമേയം. നിത്യാ മേനോനും സിദ്ധാര്‍ത്ഥ് മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇരുവരും ഇന്നലെ ബിനാലെയുടെ ഉദ്ഘാടന വേദിയായ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ഷൂട്ടിങ്ങിനായി എത്തിയിരുന്നു.

രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, മഞ്ജു പിള്ള, പൗളി വത്സന്‍, രോഹിണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നെയ്യാറ്റിന്‍കരയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ബിനാലെ വേദികളിലായി ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന ചിത്രം നിര്‍മ്മിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മന്‍, റസൂല്‍ പൂക്കുട്ടി, സാബുസിറില്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്