ചലച്ചിത്രം

അഭിമന്യൂ വീണ്ടും മഹാരാജാസില്‍ എത്തുന്നു; 'നാന്‍ പെറ്റ മകന്‍' ചിത്രീകരണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. അഭിമന്യൂ പഠിച്ച മഹാരാജാസ് കോളേജില്‍ തന്നെയാണ് ഷൂട്ടിങിന് തുടക്കമിട്ടത്. നാന്‍ പെറ്റ മകന്‍ എന്ന ചിത്രം സജി എസ്.ലാല്‍ ആണ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്. 

ക്യാംപസില്‍നിന്ന് അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി മടങ്ങിയ അഭിമന്യുവെന്ന ചെറുപ്പക്കാരനൊപ്പം ഒരമ്മയുടെ കണ്ണുനീരും ഓര്‍മിപ്പിച്ചാണ് നാന്‍ പെറ്റ മകനെന്ന സിനിമയ്ക്ക് തുടക്കമാകുന്നത്. ശ്രീനിവാസനും സിദ്ദാര്‍ഥ് ശിവയും സരയുവുമടക്കം പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അഭിമന്യുവായി അഭിനയിക്കുന്നത് 2012ല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ മിനോണ്‍ ആണ്.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സിപിഎം മുന്‍ ജില്ല സെക്രട്ടറി പി.രാജീവ് നിര്‍വഹിച്ചു. നാന്‍ പെറ്റ മകന്‍ വൈകാതെ തിയറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍