ചലച്ചിത്രം

കാവി വസ്ത്രം അണിഞ്ഞ് ഹുക്ക വലിച്ച് ഹന്‍സിക; താരത്തിനെതിരേ കേസ്

സമകാലിക മലയാളം ഡെസ്ക്


മ്പതാം ചിത്രത്തില്‍ വിവാദത്തില്‍പ്പെട്ട് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോട്വാനി. പുതിയ ചിത്രമായ മഹയുടെ പോസ്റ്ററാണ് താരത്തെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. കാവി വസ്ത്രം അണിഞ്ഞ് സിംഹാസനത്തില്‍ ഇരുന്ന് ഹുക്ക വലിക്കുന്ന താരത്തിനെയാണ് പോസ്റ്ററില്‍ കാണുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് താരത്തിനെതിരേ പരാതി ലഭിച്ചതോടെ താരത്തിനും ചിത്രത്തിന്റെ സംവിധായകന്‍ യു.ആര്‍ ജമീലിനും എതിരേ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അപ്പോള്‍ മുതല്‍ താരത്തിനും സംവിധായകനുമെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. സന്യാസികള്‍ക്ക് ഇടയില്‍ ഇരുന്നുകൊണ്ടുള്ള ഹന്‍സികയുടെ പുകവലിയാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പട്ടാളി മക്കള്‍ കച്ചി നേതാവ് ജാനകി രാമനാണ് പോസ്റ്ററിന് എതിരേ പരാതി നല്‍കിയത്. ഹന്‍സികയ്‌ക്കെതിരെയും സംവിധായകന്‍ യു ആര്‍ ജമീലിനെതിരെയും നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതിനെതിരേ താരമോ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ഹന്‍സിക ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. 

ഇതിന് മുന്‍പ് വിജയുടെ സര്‍ക്കാരും ഇതേ ആരോപണം നേരിട്ടിരുന്നു. സര്‍ക്കാരിന്റെ പോസ്റ്ററിലെ വിജയ് പുകവലിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''