ചലച്ചിത്രം

ഓസ്‌കര്‍ സാധ്യതാപട്ടികയില്‍ നിന്ന് ഇന്ത്യയുടെ വില്ലേജ് റോക്ക് സ്റ്റാര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


ലോസ് ഏയ്ഞ്ചല്‍സ്: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ സാധ്യതാ പട്ടികയില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന 'വില്ലേജ് റോക്ക്‌സ്റ്റാര്‍' പുറത്തായി. ഇറം ഹഖിന്റെ 'വാട്ട് വില്‍ പീപ്പിള്‍ സേ' എന്ന നോര്‍വീജിയന്‍ ചിത്രമാണ് പകരം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഒന്‍പത് ചിത്രങ്ങളാണ് ഇനിയുള്ളത്. 


മദര്‍ ഇന്ത്യ, സലാം ബോംബൈ, ലഗാന്‍ എന്നീ ചിത്രങ്ങളാണ് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മുമ്പ് ഇടം നേടിയിട്ടുള്ളത്. എന്നാല്‍ ഇവയ്‌ക്കൊന്നിനും ഓസ്‌കര്‍ നേടാനായില്ല.

വില്ലേജ് റോക്ക്‌സ്റ്റാറിനെ പിന്തള്ളി പട്ടികയിലെത്തിയ ' വാട്ട് വില്‍ പീപ്പിള്‍ സേ' ഓസ്‌കര്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസമീസ് ചിത്രമായ വില്ലേജ് റോക്ക്‌സ്റ്റാര്‍ സ്വപ്‌നങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്ന 'ധനു'വിന്റെ കഥയാണ്.
പാകിസ്ഥാനില്‍ നിന്നും നോര്‍വേയിലേക്ക് കുടിയേറിയ ഒരു കുടുംബം അവരുടെ കൗമാരക്കാരിയായ മകള്‍ക്ക് നോര്‍വേക്കാരനായ യുവാവുമായുള്ള പ്രണയബന്ധത്തെ എങ്ങനെ കാണുമെന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യന്‍ താരങ്ങളായ ആദില്‍ ഹുസൈനും ഏകാവലി ഖന്നയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

87 ചിത്രങ്ങളാണ് മത്സരത്തിന്റെ ആദ്യപട്ടികയില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 24 നാണ് ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു