ചലച്ചിത്രം

ശരീര ഭാഗങ്ങള്‍ ഇഷ്ടമാണെന്ന് ആരാധകന്‍; ഏറ്റവും ഇഷ്ടം ഏതിനോടാണെന്ന് നടി; വായടപ്പിച്ച് തപ്‌സി പന്നു

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടിലൂടെയും ശ്രദ്ധേയയായ നടിയാണ് തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് താരം. തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് താരം ഉപയോഗിക്കുന്നത്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ വരുന്ന വിമര്‍ശനങ്ങളും അശ്ലീല കമന്റുകള്‍ക്ക് വ്യക്തമായ മറുപടി കൊടുക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ വീണ്ടും അശ്ലീല കമന്റിന് മറുപടി നല്‍കി വാര്‍ത്തകളില്‍ നിറയുകയാണ് താരം. 

ശരീരഭാഗങ്ങളെക്കുറിച്ച് പറഞ്ഞ ആള്‍ക്കാണ് തപ്‌സി കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. 'നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്' എന്നായിരുന്നു അകു പാണ്ഡ്യ എന്നയാള്‍ താരത്തിന് കമന്റിട്ടത്. ഉടന്‍ എത്തി താരത്തിന്റെ മറുപടി. 'എനിക്കും അങ്ങനെയാണ്, നിങ്ങള്‍ക്ക് ഏത് ശരീര ഭാഗമാണ് ഇഷ്ടം. എനിക്ക് തലച്ചോറാണ് ഇഷ്ടം' 

കമന്റെ ഷെയര്‍ ചെയ്തുകൊണ്ടാണ് താരം മറുപടി നല്‍കിയത്. ഇതോടെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത്തരക്കാര്‍ക്ക് ഇങ്ങനെതന്നെ മറുപടി നല്‍കണം എന്നാണ് ആരാധകര്‍ പറയുന്നത്. സെലിബ്രിറ്റികളുടെ ശരീരത്തെക്കുറിച്ചും മറ്റും അശ്ലീല കമന്റ് ഇടുന്നത് സോഷ്യല്‍ മീഡിയയില്‍ പതിവാണ്. ഇതിനെതിരേ ചില നടികള്‍ ശക്തമായി രംഗത്തെത്താറുണ്ട്. തെന്നിന്ത്യയില്‍ ശക്തമായ സാന്നിധ്യമായിരുന്ന താരം പിങ്ക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് കീഴടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്