ചലച്ചിത്രം

തൃഷയുടെ ശബ്ദം കേട്ടുനോക്കണേ.., അത് ഞമ്മന്റതാ: ഹേയ് ജൂഡില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഗായിക സയനോര

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരം തൃഷയും ഒന്നിച്ചെത്തുന്ന ഹേയ് ജൂഡ് നാളെ റിലീസ് ചെയ്യുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഗായിക സയനോര ഫിലിപ്പാണ്. സയനോര തന്നെയാണ് തൃഷ സിനിമയില്‍ സംസാരിക്കുന്നത് തന്റെ ശബ്ദം കൊണ്ടാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

'ഹേ ജൂഡി'ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ'- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗായിക കാര്യം പറഞ്ഞത്. നേരത്തെ സയനോര റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി ശബ്ദം നല്‍കിയിരുന്നു. ഔസേപ്പച്ചന്റെ സംഗീതത്തില്‍ രണ്ടു ഗാനങ്ങളും സയനോര ഹേ ജൂഡില്‍ പാടിയിട്ടുണ്ട്.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല ?? ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാന്‍ പോകുന്ന Nivin Pauly ചിത്രം ‘ഹേ ജൂഡി’ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ??????തെന്നിന്ത്യന്‍ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാന്‍ തയ്യാറായ Shyamaprasad Rajagopalസര്‍ ന് ഒരു പാട് താങ്ക്‌സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെന്‍ഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോര്‍ട്ട് ഫിലിം ‘റാബിറ്റ് ഹോള്‍’ ന്റെ സംവിധായിക സൗ സദാനന്ദനും… really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ