ചലച്ചിത്രം

മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോകറാണിയായി ദീപിക പദുക്കോണ്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോകറാണിയായ സപ്‌നാ ദീദിയായി ദീപിക പദുക്കോണ്‍ എത്തുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകനായെത്തുന്നത്. 

മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്ന സപ്‌നാ ദീദിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യയായിരുന്നു സപ്‌നാ ദീദി. ഭര്‍ത്താവിനെ ചതിയില്‍ പെടുത്തി പൊലീസ് എറ്റുമുട്ടലില്‍ കൊല്ലാന്‍ ശ്രമിച്ച ദാവൂദിനെതിരെ അവര്‍ പ്രതികാരം ചെയ്യാന്‍ തയ്യാറെടുത്തു.

ദാവൂദിന്റെ മുഖ്യ ശത്രുക്കളിലൊരാളായ ഹുസൈദുമായി അവര്‍ കൈകോര്‍ത്തിരുന്നു. തോക്കുപയോഗിക്കാനും ബൈക്കോടിക്കാനും പഠിച്ച അവര്‍ ദാവൂദിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.

ദാവൂദിനെ കൊല്ലാന്‍ പദ്ധതിയിട്ട സപ്‌നാദേവിയുടെ കണക്കുക്കൂട്ടലുകള്‍ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പിഴച്ചു. അവിടെ വച്ചുതന്നെ അവര്‍ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേട്ട സ്‌ക്രിപ്റ്റുകളില്‍ വച്ച് കൂടുതല്‍ ഇഷ്ടം തോന്നിയത് എന്നാണ് ദീപിക ചിത്രത്തെ പറ്റി പ്രതികരിച്ചത്. വിശാല്‍ മുമ്പ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി തന്നെ സമീപിച്ചെങ്കിലും തിരക്കുകള്‍ കാരണം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണ് സമയം ആയതെന്നാണ് ദീപിക പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം