ചലച്ചിത്രം

'ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായത്'; ഖുശ്ബുവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊടും

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. അതിന്റെ വിയോഗം നമ്മെ വല്ലാതെ വേദനിപ്പിക്കും. തെന്നിന്ത്യന്‍ നായിക ഖുശ്ബു ഇപ്പോള്‍ തന്റെ പ്രീയപ്പെട്ട നായ വിടപറഞ്ഞതിന്റെ ദുഃഖത്തിലാണ്. മണ്‍മറഞ്ഞുപോയ നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഖുശ്ബുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഖുശ്ബുവിന്റെ ചില്ലി എന്ന് പേരുള്ള നായയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. 12 വര്‍ഷമായി കൂടെയുള്ള ചില്ലി തങ്ങള്‍ക്ക് എത്ര പ്രീയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ വാക്കുകള്‍.

'നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല ചില്ലി. പന്ത്രണ്ട് നീണ്ട വര്‍ഷങ്ങള്‍ നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നീ എന്റെ കയ്യില്‍ കിടന്നാണ് വളര്‍ന്നത്. നിന്റെമനോഭാവവും കളിക്കുട്ടി  സ്വഭാവവും, ഷേക്ക് ഹാന്‍ഡും, ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും. നിന്റെ നേര്‍ത്ത കുരയും എല്ലാം എനിക്ക് നഷ്ടമായി. നീ ഞങ്ങളുടെ ഹൃദയം തകര്‍ത്ത് കണ്ണു നിറച്ചാണ് യാത്രയായിരിക്കുന്നത്. ചില്ലി, നിനക്ക് സ്വര്‍ഗത്തില്‍ ഒരു നല്ല ഇടം ലഭിക്കും. ഞങ്ങളുടെ ഹൃദയത്തിലും.' ഖുശ്ബു കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം