ചലച്ചിത്രം

മികച്ച നടന്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും  നടിമാര്‍, തൊണ്ടിമുതല്‍ മികച്ച ചിത്രം: മൂവി സ്ട്രീറ്റ് സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പായ മൂവീ സ്ട്രീറ്റ് 2017ലെ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യാ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വില്ലന്‍ കഥാപാത്രമായി അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാറിനെ തെരഞ്ഞെടുത്തപ്പോള്‍ നവാഗത താരങ്ങളായി ആന്റണി വര്‍ഗീസും നിമിഷ സജയനും തെരഞ്ഞെടുക്കപ്പെട്ടു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച് സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. പോപ്പുലര്‍ സിനിമയായി ദിലീപിന്റെ രാമലീല തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഔസേപ്പച്ചന്‍, ജോണ്‍പോള്‍ പുതുശ്ശേരി, സംവിധായകന്‍ മോഹന്‍ എന്നിവര്‍ക്ക് നല്‍കി.

മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)