ചലച്ചിത്രം

'എന്റെ മകളെ നോക്കരുത്, അവള്‍ എന്ത് തെറ്റുചെയ്തു'; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി ഷാഹിദ് കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാപ്പരാസികളില്‍ നിന്ന് ഒന്നര വയസുകാരിയായ മകളെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. തന്റെ മകളെ പാപ്പരാസികള്‍ ആഘോഷിക്കുന്നത് ഇഷ്ടമല്ലെന്ന് താരം വ്യക്തമാക്കി. എന്റെ മകള്‍ തെരഞ്ഞെടുത്തതല്ല ഈ ഗ്ലാമര്‍ ലോകം. എവളുടെ തെറ്റ് എന്താണ്? ഷാഹിദ് ചോദിക്കുന്നു. 

'എല്ലാവരുടേയും നോട്ടം തന്റെ മകളിലേക്കാകുന്നത് ഇഷ്ടമല്ല. ഇങ്ങനെയുള്ള സമയത്താണ് മറ്റെന്തെങ്കിലും ജോലി മതിയായിരുന്നെന്ന് തോന്നുന്നുന്നത്. കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതല്ല. സാധാരണ ബാല്യകാലത്തിനുള്ള അവകാശം അവര്‍ക്കുണ്ട് '- താരം വ്യക്തമാക്കി. 

താനും ഒരു സിനിമ താരത്തിന്റെ മകനായിരുന്നു എന്നാല്‍ സിനിമ മേഖലയിലേക്ക് കടക്കുന്നതുവരെ പങ്കജ് കപൂറിന്റെ മകനായിരുന്നു താനെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ മകള്‍ മിഷയുടെ കാര്യം അങ്ങനെയല്ല. വളര്‍ന്ന് കഴിയുമ്പോള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അവള്‍ പഠിക്കുമെന്നും ഷാഹിദ് പറഞ്ഞു. താരത്തിന്റെ ഭാര്യ മിറ രാജ്പുത്തും മകളില്‍ നിന്ന് മാറി നില്‍ക്കാന്‍ പാപ്പരാസികളോട് അവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്