ചലച്ചിത്രം

ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്: പ്രണവിനെക്കുറിച്ചുള്ള ആരാധാകന്റെ പോസ്റ്റ് വയറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം മലയാളത്തില്‍ റിലീസ് ആകുന്നതിനെ തുടര്‍ന്നാണ് താരം മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയത്.  ചിത്രം വിജയപ്രദര്‍ശനം തുടരുമ്പോള്‍ പ്രണവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ഋഷികേശില്‍വെച്ച് പ്രണവിനെ കണ്ടുമുട്ടിയ അനുഭവമാണ് ജിബിന്‍ ജോസഫ് എന്ന ആരാധകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന സെല്‍ഫിയും ജിബിന്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ്ആയി ഞാന്‍ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു.' ജിബിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി.

ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ #പ്രണവ്_മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോൾ അന്ന് ആ വീഡിയോയുടെ താഴെ കമന്റ്ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ