ചലച്ചിത്രം

പുരികം ഉയര്‍ത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ സുന്ദരി; ഒമറിന്റെ പുതിയ സിനിമയിലെ പാട്ടും നായികയും സൂപ്പര്‍ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. എന്നാല്‍ അതിനേക്കാള്‍ ഹിറ്റായത് നായികമാരില്‍ ഒരാളായ പ്രിയ വാര്യരാണ്. പാട്ടിലെ ഒരു സീന്‍ കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ സുന്ദരി. 

പാട്ട് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രിയയുടെ പുരികം പൊക്കിക്കൊണ്ട് ഒരു കണ്ണ് അടച്ച് ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഒഡിഷന്‍ വഴിയാണ് പ്രിയ അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയ റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ആദ്യം എത്തിയത്. പിന്നീട്   പ്രിയയെ നായികമാരില്‍ ഒരാളാക്കുകയായിരുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. 

കോളെജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരെല്ലാം പുതുമുഖങ്ങളാണ്. വിനീത് ശ്രീനിവാസന്‍ പാടിയ മാണിക്യ മലരായ പൂവി ഇറങ്ങി എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്‌ തലശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന ഗാനത്തെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഒരു അഡാറ് ലൗവിലൂടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍